പിഎസ്‍സി വഴി 100 ദിവസത്തിനകം 5000 പേര്‍ക്ക് നിയമനം നല്‍കും: മു​ഖ്യ​മ​ന്ത്രി
പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 23,700 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ക
പിഎസ്‍സി വഴി 100 ദിവസത്തിനകം 5000 പേര്‍ക്ക് നിയമനം നല്‍കും: മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: പിഎസ്‍സി വഴി 100 ദിവസത്തിനകം 5000 പേര്‍ക്ക് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഒഴിവുകളും അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും നിര്‍ദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ് സി നിയമനത്തിലും സർവകാല റെക്കോർഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ട്ടി​ല്‍ മ​റ്റ് വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ല​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പോ​കു​ന്ന​ത്. നൂ​റ് ദി​വ​സം കൊ​ണ്ട് 100 ദി​ന പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കോ​വി​ഡ് തൊ​ഴി​ലി​ല്ലാ​യ്മ സൃ​ഷ്ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 18600, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 425 ത​സ്തി​ക​യും സൃ​ഷ്ടി​ക്കും. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ 6,911 ത​സ്തി​ക നി​യ​മ​നം റെ​ഗു​ല​റൈ​സ് ചെ​യ്യും. സ്കൂ​ള്‍ തു​റ​ക്കാ​ത്ത​ത് കൊ​ണ്ട് ജോ​ലി​ക്ക് ചേ​രാ​ത്ത 1,632 പേ​രു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ 10,968 പേ​ര്‍​ക്ക് ജോ​ലി ന​ല്‍​കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 700, ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ 500 ത​സ്തി​ക സൃ​ഷ്ടി​ക്കും. പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രി​ല്‍ 500 പേ​രെ ഫോ​റ​സ്റ്റി​ല്‍ ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ക്കും. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലും പി​എ​സ്‌​സി​ക്ക് വി​ട്ട പൊ​തു​മേ​ഖ​ലാ അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലും പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ക്കും.

സ​ഹ​ക​ര​ണ വ​കു​പ്പി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 500 സ്ഥി​രം താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. അ​ടു​ത്ത നൂ​റ് ദി​വ​സ​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 3977 പേ​ര്‍​ക്ക് നി​യ​മ​നം ല​ഭി​ക്കു​ക​യോ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്യും.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 23,700 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ക.​വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ല്‍ 700 സം​രം​ഭ​ങ്ങ​ള്‍​ക്ക് നി​ക്ഷേ​പ സ​ബ്സി​ഡി അ​നു​വ​ദി​ച്ചു. ഇ​വ​യും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കും. 4600 പേ​ര്‍​ക്ക് ജോ​ലി ല​ഭി​ക്കും.

കേ​ന്ദ്ര ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 4500 കോ​ടി അ​ധി​ക വാ​യ്‍​പ ന​ല്‍​കി. വ്യ​വ​സാ​യ ഉ​ത്തേ​ജ​ക പ​രി​പാ​ടി​യി​ല്‍ 5000 കോ​ടി വാ​യ്പ​യും സ​ബ്സി​ഡി​യു​മാ​യി സം​രം​ഭ​ക​ര്‍​ക്ക് ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Stories

Anweshanam
www.anweshanam.com