5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല; സർക്കാരിനെതിരെ ആരോപണവുമായി ചെന്നിത്തല

5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല; സർക്കാരിനെതിരെ ആരോപണവുമായി ചെന്നിത്തല

ഇഎംസിസിയും കെഎസ്ഐഡിസിയും തമ്മിലുള്ള ധാരണാപത്രവും ഇഎംസിസിക്ക് 4 ഏക്കർ നൽകാനുള്ള ഉത്തരവും റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാറിന്റെ ഒരു ഭാഗം മാത്രമേ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തിട്ടുള്ളുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇഎംസിസിക്ക് ആലപ്പുഴ പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചതു സർക്കാർ റദ്ധാക്കിയിട്ടില്ല.അസെന്റിൽ ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സർക്കാർ റദ്ദാക്കിയിട്ടില്ല. മൽസ്യനയത്തിൽ വരുത്തിയ മാറ്റവും പുനഃപരിശോധിച്ചിട്ടില്ല. ഏതു സമയത്തും പദ്ധതി പുനരാരംഭിക്കാൻ വേണ്ടിയാണിതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓരോ കള്ളം പറയുകയാണ്. മറ്റു ചില വൻ കുത്തകകൾക്കും ഇതിൽ‌ പങ്കുണ്ട്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ പങ്കുണ്ട്. മുഖ്യമന്ത്രിയും 2 മന്ത്രിമാരും ഉൾപ്പെടുന്ന കേസിൽ ജുഡീഷ്യൽ അന്വേഷണം വേണം.

ധാരണാപത്രത്തിന് 6 മാസമേ കാലാവധിയുള്ളൂ എന്ന കെഎസ്ഐഡിസിയുടെ വാദം തെറ്റാണ്. അതിപ്പോഴും നിലനിൽക്കുകയാണ്. ഏതു സമയത്തും പദ്ധതി പുനരാരംഭിക്കാനാകും. മത്സ്യനയത്തിലെ അപാകതയും തിരുത്തണം.

പദ്ധതിക്കു പിന്നിൽ ഇഎംസിസി മാത്രമല്ല, മറ്റു ചില കുത്തക കമ്പനികളുമുണ്ട്. ഓൺലൈൻ മാർക്കറ്റിങ് കമ്പനികളും പദ്ധതിക്കു പിന്നിലുണ്ട് .മത്സ്യത്തൊഴിലാളികളെ പറ്റിച്ച് കോടികളുടെ ലാഭമുണ്ടാക്കാനാണ് പദ്ധതി. ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി സർക്കാർ ജനങ്ങളോടു മാപ്പു പറയണമെന്നും രമേശ് ആവശ്യപ്പെട്ടു. കൂടാതെ 27ന് നടക്കുന്ന തീരദേശ ഹർത്താലിനെ പിന്തുണയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com