സ്വകാര്യ ബസ്സുകള്‍ക്ക് 50 ശതമാനം നികുതി ഇളവ്

ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ക്വാര്‍ട്ടറിലെ വാഹന നികുതി അന്‍പത് ശതമാനം ഒഴിവാക്കി
സ്വകാര്യ ബസ്സുകള്‍ക്ക് 50 ശതമാനം നികുതി ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ക്വാര്‍ട്ടറിലെ വാഹന നികുതി അന്‍പത് ശതമാനം ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ബാക്കി വരുന്ന അന്‍പത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകള്‍ക്ക് 2020 ഡിസംബര്‍ 31 വരെയും കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് 2020 നവംബര്‍ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com