തലസ്ഥാനത്ത് ഇന്ന് 464 കോവിഡ് രോഗികള്‍: 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala

തലസ്ഥാനത്ത് ഇന്ന് 464 കോവിഡ് രോഗികള്‍: 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജില്ലയില്‍ 290 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്ബര്‍ക്കം മൂലം രോഗം വന്നത് 450 പേര്‍ക്കാണ്. ജില്ലയില്‍ 290 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരപ്രകാരം ജില്ലയില്‍ രോഗം മൂലംചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 5500ലേക്കാണ് അടുക്കുന്നത്.

തിരുവനന്തപുരത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,000 കടക്കുകയുമാണ്. സംസ്ഥാനത്ത് ഇന്ന് ആകെ 2172 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 1964 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതില്‍ 153 പേരുടെ ഉറവിടം വ്യക്തമല്ല. 52 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. ഇന്ന് 15 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 218 ആയി.

Anweshanam
www.anweshanam.com