തിരുവനന്തപുരത്ത്  ഇ​ന്ന് 461 പേ​ര്‍​ക്ക് കോ​വി​ഡ്; 390 സമ്പര്‍ക്ക രോഗികള്‍
Kerala

തിരുവനന്തപുരത്ത് ഇ​ന്ന് 461 പേ​ര്‍​ക്ക് കോ​വി​ഡ്; 390 സമ്പര്‍ക്ക രോഗികള്‍

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 44 പേ​രു​ടേ​യും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല​യി​ല്‍ ഇ​ന്ന് 461 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍‌ 390 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 44 പേ​രു​ടേ​യും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​റു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​താ​ണ്. ഇ​ന്ന് 12 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

*ഇന്ന് ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 20,081 പേര്‍ വീടുകളിലും 640 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 485 പേരെ പ്രവേശിപ്പിച്ചു. 533 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രികളില്‍ 3,929 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* ഇന്ന് 759 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 692 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

*ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 640 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -24,650

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -20,081

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -3,929

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -640

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,500

Anweshanam
www.anweshanam.com