ഓൺലൈൻ വഴി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

ഓണ്‍ലൈനായി ആണ് പണം ട്രാന്‍സ്ഫെര്‍ ചെയ്‍തത്. ഇതിനായി മാനേജരുടെ സിം കാര്‍ഡ് ഹാക്ക് ചെയ്തു
ഓൺലൈൻ വഴി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂര്‍: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുറിക്കമ്പനി മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡ്, ഡല്‍ഹി, കൊല്‍ക്കത്ത, അസം എന്നിവിടങ്ങളില്‍ നിന്ന് ഒക്ടോബർ 30,31 എന്നീ തിയതികളിലായാണ് പണം തട്ടിയത്.

പുതുക്കാട് ജംഗ്ഷന് സമീപമുള്ള സ്വകാര്യ കുറി കമ്പനിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലെ രണ്ട് അക്കൗണ്ടുകളില്‍ നിന്നാണ് പണം തട്ടിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 34 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.

ഓണ്‍ലൈനായി ആണ് പണം ട്രാന്‍സ്ഫെര്‍ ചെയ്‍തത്. ഇതിനായി മാനേജരുടെ സിം കാര്‍ഡ് ഹാക്ക് ചെയ്തു. പിന്നീട് പത്തു തവണകളായി പണം തട്ടി. ഹാക്ക് ആയ സിം കാര്‍ഡിന് പകരം സിം എടുത്തപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. ഉടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഹാക് ചെയ്ത സിം ഉപയോഗിച്ചാണ് പണം തട്ടിയത് എന്നാണ് പ്രാഥമിക നിഗമനം എന്നു പുതുക്കാട് പൊലീസ് അറിയിച്ചു. തട്ടിപ്പ് സംഘം ഉപയോഗിച്ച ഫോണിനെ കുറിച്ചു പൊലീസിന് സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

Note: ഒടിപി നമ്പറുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊതുജനം കൂടുതൽ ശ്രദ്ദിക്കുക. അനാവശ്യമായി മറ്റുള്ളവരുമായി നമ്പറുകള്‍ പങ്കുവെക്കാതിരിക്കുക. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മറ്റുള്ളവർക്ക് നൽകാതിരിക്കുക.

Related Stories

Anweshanam
www.anweshanam.com