ആശങ്കയില്‍ തലസ്ഥാനം; ഇന്ന് 434 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala

ആശങ്കയില്‍ തലസ്ഥാനം; ഇന്ന് 434 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. രണ്ട് ജില്ലകളിലും 202 പേര്‍ക്ക് വീതം പുതുതായി രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 115 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 98 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 75 പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-74, ആലപ്പുഴ-72, കോട്ടയം-53, ഇടുക്കി-31, കണ്ണൂര്‍, വയനാട്-27 എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

മലപ്പുറം ജില്ലയില്‍ 180 പേര്‍ക്കും പാലക്കാട് 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും കൊല്ലം ജില്ലയിലെ 64 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും കോട്ടയം ജില്ലയിലെ 43 പേര്‍ക്കും വയനാട് ജില്ലയിലെ 27 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com