
കോഴിക്കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 4.2 കിലോ കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. പേരാമ്പ്ര ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദ്, പേരാമ്പ്ര പൈതോത്ത് കുനിയില്‍ മുഹമ്മദ് ഷെരീഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ വലയിലായത്. സിപിഒമാരായ റിനീഷ്, അഷറഫ്, രതീഷ്, ബിനീഷ്, രാഹുല്‍ തുടങ്ങിയവരും വാഹന പരിശോധനയില്‍ പങ്കെടുത്തു.