തലസ്ഥാനത്ത് ഇന്ന് 412 പേര്‍ക്ക് കോവിഡ്
Kerala

തലസ്ഥാനത്ത് ഇന്ന് 412 പേര്‍ക്ക് കോവിഡ്

395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

അതേസമയം 291 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തി നേടിയതാണ് സ്ഥിരീകരിച്ചിട്ടുണ്ട്. 5417 പേരാണ് ഇപ്പോള്‍ ജില്ലയില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 15,998 ആണ്.

തിരുവനന്തപുരത്ത് ഇതുവരെ 21, 291 പേര്‍ക്കാണ് രോഗം വന്നത്. ജില്ലയില്‍ മരണമടഞ്ഞ എട്ട് പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് രോഗം മൂലംമരണമടഞ്ഞവരുടെ എണ്ണം 148 ആയി ഉയര്‍ന്നു.

സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൈക്കാട് സ്വദേശിനി ലീല (75), കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാറശാല സ്വദേശി സുധാകരന്‍ (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42) എന്നിവര്‍ക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വിയാണ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com