ഡിസംബർ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ 4000 പേർക്ക് വരെ പ്രവേശിക്കാ०

100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കി.
ഡിസംബർ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ 4000 പേർക്ക് വരെ പ്രവേശിക്കാ०

തൃശ്ശൂര്‍: ഡിസംബര്‍ ഒന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദിനംപ്രതി 4000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. 100 വിവാഹങ്ങള്‍ക്കും അനുമതി നല്‍കി.

അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതി യോഗത്തില്‍ ധാരണയായി. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ഇത് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com