സംസ്ഥാനത്ത് നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി
Kerala

സംസ്ഥാനത്ത് നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

ആകെ ഹോട്ട് സ്‌പോട്ടുകള്‍ 112. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ലു പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍: വാ​ര്‍​ഡ് 31), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി (5,8 വാ​ര്‍​ഡു​ക​ള്‍), രാ​ജ​കു​മാ​രി (8 വാ​ര്‍​ഡ്), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ (14,15 വാ​ര്‍​ഡ്) എ​ന്നി​വ​യാ​ണു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍.

അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഇന്ന് 138പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മ​ല​പ്പു​റം- 17, പാ​ല​ക്കാ​ട്- 16, എ​റ​ണാ​കു​ളം- 14, കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍- 13, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 12, തി​രു​വ​ന​ന്ത​പു​രം- 11, കാ​സ​ര്‍​ഗോ​ഡ്- 9, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ 5, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ 4, ക​ണ്ണൂ​ര്‍- 3 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Anweshanam
www.anweshanam.com