തിരുവനന്തപുരത്ത് ഇന്ന് 397 പേര്‍ക്ക് കോവിഡ്; 367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kerala

തിരുവനന്തപുരത്ത് ഇന്ന് 397 പേര്‍ക്ക് കോവിഡ്; 367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

രണ്ട് തിരുവനന്തപുരം സ്വദേശികളുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. രണ്ട് തിരുവനന്തപുരം സ്വദേശികളുടെ മരണം കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), പൂജപ്പുര സ്വദേശി ഷാനവാസ് (49) എന്ന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമെന്ന് ആലപ്പുഴ എന്‍.ഐ.വിഇന്ന് സ്ഥിരീകരിച്ചത്. ജില്ലയില്‍ രോഗം മൂലം ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 5500ലേക്ക് അടുക്കുകയാണ്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,000ത്തിന് മുകളിലുമാണ്.

അതേസമയം, കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നിട്ടുമുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

Anweshanam
www.anweshanam.com