തലസ്ഥാനത്ത് 352 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്; 267 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​
Kerala

തലസ്ഥാനത്ത് 352 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്; 267 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​

623 പേ​ര്‍​ രോ​ഗ​മു​ക്തി​ നേടി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 352 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 267 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം. 623 പേ​ര്‍​ രോ​ഗ​മു​ക്തി​ നേടി.

ജി​ല്ല​യി​ലു​ണ്ടാ​യ നാ​ലു മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 24ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം മ​ല​യം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ (67), തി​രു​വ​ന​ന്ത​പു​രം വെ​ണ്‍​പ​ക​ല്‍ സ്വ​ദേ​ശി മ​ഹേ​ശ്വ​ര​ന്‍ ആ​ശാ​രി (76), തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​നി വി​മ​ലാ​മ്മ (83), തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി സേ​വി​യ​ര്‍ (50) എ​ന്നി​വ​രി​ലാ​ണ് ആ​ല​പ്പു​ഴ എ​ന്‍​ഐ​വി കോ​വി​ഡ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കൊ​വി​ഡ് ഡാ​ഷ്ബോ​ര്‍​ഡ് ന​ല്‍​കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ രോ​ഗം വ​ന്ന​വ​രു​ടെ എ​ണ്ണം 14,000 ക​ട​ക്കു​ക​യാ​ണ്, ജി​ല്ല​യി​ല്‍ 6000ല്‍ ​അ​ധി​കം പേ​ര്‍ നി​ല​വി​ല്‍ രോ​ഗം മൂ​ലം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

Anweshanam
www.anweshanam.com