തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി 34,710 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ത്രിതലപഞ്ചായത്ത് ഇലക്ഷന് സജ്ജമാക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി 34,710 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നുതിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂരോഗമിക്കുകയാണ്.3 ഘട്ടങ്ങളിലായി നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന് 34,710 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കുന്നത്.കോർപ്പറേഷൻ, നഗരസഭകളിൽ 5,388 വോട്ടിംഗ് യന്ത്രങ്ങളും, ത്രിതല പഞ്ചായത്തുകളിൽ 29,322 വോട്ടിംഗ് യന്ത്രങ്ങളുമാണ് തയ്യാറാവുന്നത്.ഇത് കൂടാതെ ത്രിതല പഞ്ചായത്തുകളിൽ 12 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും കോർപ്പറേഷൻ, നഗരസഭകളിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും റിസർവായി ഒരുക്കും.

മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ത്രിതലപഞ്ചായത്ത് ഇലക്ഷന് സജ്ജമാക്കുന്നത്.ഈ വോട്ടിംഗ് യന്ത്രങ്ങൾ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുകളും അടങ്ങുന്നവയാണ് . വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ളതാണ്. വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഇലക്‌ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് .

Related Stories

Anweshanam അന്വേഷണം
www.anweshanam.com