തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; 339 പുതിയ കോവിഡ് കേസുകള്‍; 301 ഉം സമ്പര്‍ക്കത്തിലൂടെ

അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗ​മു​ണ്ട്. ഉ​റ​വി​ട​മ​റി​യാ​ത്ത 16 പേ​ര്‍ വേ​റെ​യും ഉ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; 339 പുതിയ കോവിഡ് കേസുകള്‍; 301 ഉം സമ്പര്‍ക്കത്തിലൂടെ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 339 പേ​രി​ല്‍ 301 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗ​മു​ണ്ട്. ഉ​റ​വി​ട​മ​റി​യാ​ത്ത 16 പേ​ര്‍ വേ​റെ​യും ഉ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം പതിനായിരം കടന്നു.

തിരുവനന്തപുരത്തെ രാമചന്ദ്ര ഹൈപ്പര്‍മാര്‍ക്കറ്റില്‍ 81 പേരെ പരിശോധിച്ചതില്‍ 17 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 61 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച്‌ പരിശോധനയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് പേ​രാ​ണ് വ​ന്നു​പോ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഏ​റെ​യും ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. അ​തു​കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. സ്ഥാ​പ​ന​ത്തി​ന് നി​ര​വ​ധി ബ്രാ​ഞ്ചു​ക​ളു​ണ്ട്. കൂ​ടു​ത​ല്‍ ത​മി​ഴ്നാ​ട്ടു​കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ചു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തലസ്ഥാനത്ത് സമ്ബര്‍ക്ക വ്യാപനം കൂടുന്നതിനാല്‍ പ്രത്യേക പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദിനംപ്രതി സമ്ബര്‍ക്കത്തിലൂടെയുളള രോഗികളുടെയെണ്ണം വര്‍ദ്ധിക്കുന്നതില്‍ ഏറെ ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

Related Stories

Anweshanam
www.anweshanam.com