തലസ്ഥാനത്ത് ഇന്ന് 317 കോവിഡ് കേസുകള്‍; 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kerala

തലസ്ഥാനത്ത് ഇന്ന് 317 കോവിഡ് കേസുകള്‍; 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് തലസ്ഥാനത്ത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് തലസ്ഥാനത്ത്. 317പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഉൾപ്പടെ ആറ് ജില്ലകളിലാണ് ഇന്ന് നൂറിലേറെ രോ​ഗികളുള്ളത്. എറണാകുളം, കോട്ടയം, കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംതിട്ട എന്നിവയാണ് നൂറ് കടന്ന മറ്റ് ജില്ലകൾ.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരപ്രകാരം നിലവില്‍ 5192 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. തീരുവനന്തപുരത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16, 320 ആയും ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ മരണമടഞ്ഞ ആറ് പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചിരിക്കുന്നത്.

Anweshanam
www.anweshanam.com