
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 29 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 2623 ആയി.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന് (63), കട്ടച്ചാല്കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന് ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര് സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന് (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന് (75), പഴമള്ളൂര്‍ സ്വദേശി അബ്ദുറഹിമാന് (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര് സ്വദേശി ചന്ദ്രന് (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണന് നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന് കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന് (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന് (69), മേലൂര്‍ സ്വദേശി എം. സദാനന്ദന് (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് 4698 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.