സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 25 കോവിഡ് മരണങ്ങള്‍

ഇതോടെ ആകെ മരണം 4929 ആയി.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 25 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്ഥിരീകരിച്ചത് 25 കോവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 4929 ആയി. അതേസമയം, സംസ്ഥാനത്ത് ഇന്ന് 18257 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com