സംസ്ഥാനത്ത് ഇന്ന് 25 കോവിഡ് മരണങ്ങള്‍

ഇതോടെ ആകെ മരണം 2976 ആയി
സംസ്ഥാനത്ത് ഇന്ന് 25 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ ആകെ മരണം 2976 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 518, കോഴിക്കോട് 548, മലപ്പുറം 480, കോട്ടയം 466, കൊല്ലം 484, പത്തനംതിട്ട 297, തൃശൂര്‍ 371, തിരുവനന്തപുരം 246, കണ്ണൂര്‍ 240, ആലപ്പുഴ 216, വയനാട് 221, പാലക്കാട് 108, ഇടുക്കി 77, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, വയനാട് 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, കോട്ടയം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com