തലസ്ഥാനത്ത് 240 പുതിയ കോവിഡ് കേസുകള്‍
Kerala

തലസ്ഥാനത്ത് 240 പുതിയ കോവിഡ് കേസുകള്‍

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിൽ

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിൽ. ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

സംസ്ഥാനത്ത് ശനിയാഴ്ച 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 240, കോഴിക്കോട് 110, കാസർകോട് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79 (ഒരാള്‍ മരണമടഞ്ഞു), കോട്ടയം 77, മലപ്പുറം 68, കണ്ണൂര്‍ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശൂര്‍ 36, പാലക്കാട് 35, വയനാട് 17 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ രോഗബാധ. സംസ്ഥാനത്തെ കോവിഡ് മരണം 60 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com