പ്രണയം നടിച്ച് 16കാരിയെ കടത്തിക്കൊണ്ട് പോയി : 21 കാരന്‍ പിടിയില്‍

പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ ആരോമലാണ്(21) അറസ്റ്റിലായത്.
പ്രണയം നടിച്ച് 16കാരിയെ കടത്തിക്കൊണ്ട് പോയി : 21 കാരന്‍ പിടിയില്‍

തിരുവനന്തപുരം : പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ 21 കാരന്‍ പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ ആരോമലാണ്(21) അറസ്റ്റിലായത്.

പെരിങ്ങമല സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞത്. വൈദ്യ പരിശോധനയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. പ്രതിയ്ക്കെതിരെ പോക്‌സോ നിയമപ്രാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. അതേസമയം, പാലോട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com