ഓണ്‍ലൈന്‍ റമ്മിയില്‍ 21 ലക്ഷം നഷ്ട്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്.
ഓണ്‍ലൈന്‍ റമ്മിയില്‍ 21 ലക്ഷം നഷ്ട്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ട്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്(28). ഡിസംബര്‍ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

21 ലക്ഷം രൂപയാണ് വിനീതിന് ഓണ്‍ലൈന്‍ റമ്മിയിലൂടെ നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും പണം നഷ്ട്ടമായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. നില്‍ക്കക്കളളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്.

തിരികെ വന്ന ശേഷം വിനീത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com