സംസ്ഥാനത്ത് പുതിയ 20 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി
Kerala

സംസ്ഥാനത്ത് പുതിയ 20 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 562 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധന. ഇന്ന് പുതിയതായി 20 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 562 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8 ), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7,8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്).

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1,8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17).

Anweshanam
www.anweshanam.com