തിരുവനന്തപുരത്ത് 20 പോലീസുകാര്‍ക്കും 9 ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്
തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്‌റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്
തിരുവനന്തപുരത്ത് 20 പോലീസുകാര്‍ക്കും 9 ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 20 പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്ബ സ്‌റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.

തുമ്ബ സ്‌റ്റേഷനില്‍ ആറു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 17 ആയി. ആറ്റിങ്ങലിലെ ഒന്‍പത് ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥരും രോഗബാധിതരായി.

അതേസമയം കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും.

Related Stories

Anweshanam
www.anweshanam.com