കോ​വി​ഡ്: പോ​ലീ​സു​കാര്‍ക്ക് ര​ണ്ട് ഷി​ഫ്റ്റ് ന​ട​പ്പാ​ക്കും

സ്പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി
കോ​വി​ഡ്: പോ​ലീ​സു​കാര്‍ക്ക് ര​ണ്ട് ഷി​ഫ്റ്റ് ന​ട​പ്പാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ര്‍​ക്ക് ദി​വ​സം ര​ണ്ടു ഷി​ഫ്റ്റ് ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തില്‍ അ​റി​യി​ച്ചു.

പ​ല സ്ഥ​ല​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സു​കാ​ര്‍ തു​ട​ര്‍​ച്ച​യാ​യി ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്നു. ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് യ​ഥാ​സ​മ​യം ജോ​ലി​ക്കെ​ത്താ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ദി​വ​സം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നേരത്തെ നൽകിയ നിർദ്ദേശമാണിത്. കുറേ സ്ഥലങ്ങളിൽ നടപ്പാക്കപ്പെട്ടതുമാണ്. സ്പെഷ്യൽ യൂണിറ്റിൽനിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്ന് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പോ​ലീ​സു​കാ​ര്‍​ക്ക് കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ല​ഭ്യ​മാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. പോ​ലീ​സു​കാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ദി​വ​സേ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​ക​ണം. പോ​ലീ​സി​ലെ സ്റ്റേ​റ്റ് ഫെ​ല്‍​ഫ​യ​ര്‍ ഓ​ഫീ​സ​റും എ​ഡി​ജി​പി​യു​മാ​യ കെ. ​പ​ദ്മ​കു​മാ​ര്‍ എ​ല്ലാ ജി​ല്ല​ക​ളും സ​ന്ദ​ര്‍​ശി​ച്ച്‌ പോ​ലീ​സു​കാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പോലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പോലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com