സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

തളിപ്പറമ്പ് സ്വദേശി സത്യന്‍ (53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യന്‍ (53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. സത്യന്‍ പ്രമേഹ രോഗികൂടിയായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. പുലര്‍ച്ചെ മരണം സംഭവിച്ചു.

എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു.നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സ തേടുകയായിരുന്നു. വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ ഇക്കഴിഞ്ഞ 9 നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com