സംസ്ഥാനത്തെ 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ അറിയാം
Kerala

സംസ്ഥാനത്തെ 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ അറിയാം

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചിരുന്നു. ഇന്ന് 131 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് പ്രഖ്യാപിച്ച പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇവയാണ്

കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുന്‍സിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ 10 പ്രദേശങ്ങൾ ഇവയാണ്

കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും), ഉദയഗിരി (സബ് വാര്‍ഡ് 2), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (വാര്‍ഡ് 8), ബദിയടക്ക (വാര്‍ഡ് 18), കിനാനൂര്‍-കരിന്തളം (6) എന്നിവയെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Anweshanam
www.anweshanam.com