17കാരിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്.
17കാരിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ നരിയമ്പാറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. ഇതോടെ പോക്‌സോ ചുമത്തി മനുവിനെതിരെ കേസെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com