സംസ്ഥാനത്ത് ഇന്ന് 16 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി
Kerala

സംസ്ഥാനത്ത് ഇന്ന് 16 ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് 16 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19)

ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13), തൃശൂര്‍ ജില്ലയിലെ കുഴൂര്‍ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂര്‍ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5)

അതേസമയം കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.766 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com