തുടർച്ചയായി സംസ്ഥാനത്ത് നൂറിലേറെപ്പേര്‍ക്ക് കോവിഡ്19; ഇന്ന് 150 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
Kerala

തുടർച്ചയായി സംസ്ഥാനത്ത് നൂറിലേറെപ്പേര്‍ക്ക് കോവിഡ്19; ഇന്ന് 150 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

Ruhasina J R

തിരുവനന്തപുരം: സംസ്ഥാനത്ത് 150 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നൂറിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് തുടര്‍ച്ചയായി എട്ടാം ദിവസമാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3876 പേര്‍ക്കാണ്. ‌65 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 2006 പേര്‍.

ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം 16, കൊല്ലം 16, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 7, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി 2, കാസര്‍കോട് 2.

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട്ഡ്യൂ ട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര - 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

60 വയസ്, പുരുഷൻ, പുത്തൻപാലം വള്ളക്കടവ് സ്വദേശി, വി എസ് എസ് സിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ, 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.

41, പുരുഷൻ, മണക്കാട് സ്വദേശി, vടടc ഉദ്യോസ്ഥൻ, വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതൽ രോഗലക്ഷണം.

28 വയസുള്ള പുരുഷൻ, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിൽ നിന്നെത്തി.

68 വയസ്, പുരുഷൻ, ചിറയിൻ കീഴ്, മഹാരാഷ്ട്രയിൽ നിന്നെത്തി.

45 വയസ്, പുരുഷൻ, തിരുമല സ്വദേശി, കുവൈറ്റിൽ നിന്നെത്തി.

മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന ആൾക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു.

15 വയസുള്ള ആൺകുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷൻ എന്നിവർക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com