മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ
Kerala

മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ പിടിയിൽ

എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

News Desk

News Desk

മലപ്പുറം: മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

Anweshanam
www.anweshanam.com