15കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിതാവ് അറസ്റ്റില്‍

കൊല്ലം ചാത്തന്നൂരാണ് സംഭവം.
15കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിതാവ് അറസ്റ്റില്‍

കൊല്ലം: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍. കൊല്ലം ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com