അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കോവിഡ്

കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും കോവിഡ്.
അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കോവിഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1600 മുകളിലാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com