കേരളത്തില്‍ 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

നിലവില്‍ ആകെ 699 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തില്‍ 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് 37190 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍കോട് 673 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com