കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു
Kerala

കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്

News Desk

News Desk

കോഴിക്കോട്: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലയിലെ 15 പ്രദേശങ്ങളെ കൂടി ജില്ലാ കളക്ടർ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 16-കണക്കപറമ്പ് ,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എസ്റ്റേറ്റ് മുക്ക്, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 53 മാത്തോട്ടം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 23- പുള്ളന്നൂർ, ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ് 18 മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 5, 33 - കത്തിയോട്,18 എന്നിവയും ഉള്യേരി ഗ്രാമപഞ്ചായത്തിലെ വാർഡ് - 7 മാമ്പൊയിൽ, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 - മാട്ടനോട്, നടുവണ്ണൂർ ഗ്രാമപഞ്ചയത്തിലെ വാർഡ് 2- കാവിൽ, വാർഡ് 16-എലങ്കമ്മൽ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

Anweshanam
www.anweshanam.com