സം​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ ലം​ഘനം; 124 പേര്‍ അറസ്റ്റില്‍

ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് മ​ല​പ്പു​റ​ത്ത്
സം​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ ലം​ഘനം; 124 പേര്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് 58 കേ​സു​ക​ള്‍ ഇ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 124 പേ​രെ അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8,553 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 30 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 181 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 7527 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 716 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4851 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 84,497 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,44,471 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com