സംസ്ഥാനത്ത് പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി
Kerala

സംസ്ഥാനത്ത് പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍‌ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നിലവില്‍ ആകെ 111 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 14 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മ​െൻറ്​ സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ (23), കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂര്‍ (2), കോളച്ചേരി (5), കൂത്തുപറമ്പ് നഗരസഭ (25), മാലൂര്‍ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം നഗരസഭ (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭ (50) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

ഇ​ന്ന് 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍‌ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈന്‍മ​െൻറ്​ സോണ്‍ വാര്‍ഡ് 9, 10, 11, 12, 13), എടപ്പാള്‍ (7, 8, 9, 10, 11, 17, 18), മൂര്‍ക്കനാട് (2, 3), വട്ടക്കുളം (12, 13, 14), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധര്‍മ്മടം (13), എരുവേശി (12), കണിച്ചാര്‍ (12), കണ്ണപുരം (1), നടുവില്‍ (1), പന്ന്യന്നൂര്‍ (6) എന്നിവയേയാണ് ഒഴിവാക്കിയത്.

നിലവില്‍ ആകെ 111 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

Anweshanam
www.anweshanam.com