സം​സ്ഥാ​ന​ത്ത് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ 12 സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചു
Kerala

സം​സ്ഥാ​ന​ത്ത് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ 12 സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചു

സം​സ്ഥാ​ന​ത്ത് എ​വി​ടെ ദു​ര​ന്ത സാ​ധ്യ​ത​യു​ണ്ടാ​യാ​ലും വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യും വി​ധ​മാ​ണു വി​ന്യാ​സം

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ്ര​കൃ​തി ദു​ര​ന്ത പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ 12 സം​ഘ​ങ്ങ​ളെ വി​ന്യ​സി​ച്ചു. സം​സ്ഥാ​ന​ത്ത് എ​വി​ടെ ദു​ര​ന്ത സാ​ധ്യ​ത​യു​ണ്ടാ​യാ​ലും വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യും വി​ധ​മാ​ണു വി​ന്യാ​സം.

ഇടുക്കി, വ​യ​നാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലാ​യാ​ണ് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ സം​ഘ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക​ണ്‍​ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കു ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു എ​ന്‍​ഡി​ആ​ര്‍​എ​ഫ് അം​ഗ​ങ്ങ​ള്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

കൂ​ടു​ത​ല്‍ സം​ഘ​ങ്ങ​ളേ​യും ദു​ര​ന്ത സാ​ധ്യ​ത കൂ​ടി​യ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലു​മാ​ണു വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ഉ​രു​ള്‍​പൊ​ട്ടി ദു​ര​ന്ത​മേ​ഖ​ല​യാ​യ മൂ​ന്നാ​ര്‍ രാ​ജ​മ​ല​യി​ല്‍ മൂ​ന്നു സം​ഘ​ങ്ങ​ളാ​ണു ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Anweshanam
www.anweshanam.com