സംസ്ഥാനത്ത് ഇന്ന് 12 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 396 ആ​യി
സംസ്ഥാനത്ത് ഇന്ന് 12 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ന് 12 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി​നി ബേ​ബി (65), മ​ല​പ്പു​റം പ​ര​പ്പൂ​ര്‍ സ്വ​ദേ​ശി​നി കു​ഞ്ഞി​പ്പാ​ത്തു (69), സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഉ​മ്മ​ര്‍​കു​ട്ടി (62), സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം ത​ണ​ലൂ​ര്‍ സ്വ​ദേ​ശി സെ​യ്ദാ​ലി​കു​ട്ടി (85), ആ​ല​പ്പു​ഴ സ്റ്റേ​ഡി​യം വാ​ര്‍​ഡ് സ്വ​ദേ​ശി​നി സ​ര​സ​മ്മ (68), സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി​നി ചി​ന്ന (58), മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (63), മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി സ​ലീ​ന (38), സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ (58), സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം മാ​റാ​ഞ്ചേ​രി സ്വ​ദേ​ശി​നി ന​ബീ​സ (62), സെ​പ്റ്റം​ബ​ര്‍ ആ​റി​ന് മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ര്‍ പോ​ട്ട സ്വ​ദേ​ശി ബെ​ന്നി ച​ക്കു (47), ഓ​ഗ​സ്റ്റ് 26ന് ​മ​ര​ണ​മ​ട​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മാ​ട്ടു​മ്മ​ല്‍ കു​ഞ്ഞ​ബ്ദു​ള്ള (57) എ​ന്നി​വ​രുടെ മരണമാണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 396 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

അതേസമയം, കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും കു​റ​വ് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പറഞ്ഞു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ തോ​ത​നു​സ​രി​ച്ച്‌, ഈ ​ഘ​ട്ട​ത്തി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​കേ​ണ്ട​താ​യി​രു​ന്നു മ​ര​ണ സം​ഖ്യ​യെ​ങ്കി​ലും അ​ഞ്ഞൂ​റി​ല്‍ താ​ഴെ​യാ​യി അ​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു. രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ലും കേ​ര​ളം മു​ന്നി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി​യി​ലെ ആ​ധു​നി​ക കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​തി​വേ​ഗ​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തോ​ടെ എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് മാ​തൃ​കാ ലാ​ബാ​യി മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com