സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ്​ ​കേസുകള്‍ എറണാകുളത്ത്; 1,197പേര്‍ക്ക് ​രോഗം

സംസ്ഥാനത്ത് ഇന്ന് 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ്​ ​കേസുകള്‍ എറണാകുളത്ത്; 1,197പേര്‍ക്ക് ​രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ്​ ​കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയില്‍. 1,197പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിക്കുന്നത്.

തൃശൂര്‍ 1,114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍കോട് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 8,516പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Related Stories

Anweshanam
www.anweshanam.com