കോവിഡ് രോഗിയുമായി പോവുകയായിരുന്ന 108 ആംബുലന്‍സിന് നേരെ ആക്രമണം
Kerala

കോവിഡ് രോഗിയുമായി പോവുകയായിരുന്ന 108 ആംബുലന്‍സിന് നേരെ ആക്രമണം

കോവിഡ് രോഗിയുമായി കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴി കരുവഞ്ചാലില്‍ വെച്ചാണ് ആക്രമിച്ചെന്നാണ് പരാതി

News Desk

News Desk

കണ്ണൂർ: 108 ആംബുലന്‍സിന് നേരെ മദ്യപിച്ചെത്തിയ സംഘത്തിന്‍റെ ആക്രമണം. കോവിഡ് രോഗിയുമായി കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴി കരുവഞ്ചാലില്‍ വെച്ചാണ് ആക്രമിച്ചെന്നാണ് പരാതി. നാല് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അക്രമി സംഘം വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും പുറകിലെ ഡോര്‍ തുറന്ന് രോഗികളുടെ ഫോട്ടോ എടുക്കുകയും വാഹനത്തിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു. ആംബുലന്‍സ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലക്കോട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ആംബുലന്‍സിന് പോകാന്‍ പറ്റിയത്.

Anweshanam
www.anweshanam.com