തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കും
Kerala

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കും

2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക

News Desk

News Desk

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നലെ മുതല്‍ വിതരണം തുടങ്ങി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനായ 2600 രൂപയാണ് ബാങ്ക് അക്കൗണ്ട് വഴിയും വീട്ടിലെത്തിച്ചും നല്‍കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ ഉത്സവബത്ത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Anweshanam
www.anweshanam.com