പോപ്പുലര്‍ ഫ്രണ്ട്: അക്കൗണ്ടിലെ 100 കോടി അന്വേഷണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ശനിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് റൗഫ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട്: അക്കൗണ്ടിലെ 100 കോടി അന്വേഷണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് അക്കൗണ്ടിലെ 100 കോടിയുടെ ഉറവിടവും അതിന്റെ വിനിയോഗവും അന്വേഷിക്കുന്നതായി ഇഡി കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കെഎ റൗഫ് ഷെരീഫിനെ 14 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് റൗഫ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്നൗ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റൗഫ് വിദേശത്തേക്ക് കടന്നിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് മസ്‌കറ്റില്‍ നിന്നെത്തിയ റൗഫിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com