നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് 10 ലക്ഷം ധനസഹായം

വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദാരുണ സംഭവമാണ് നടന്നത്. 10 ലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കുമെന്നും വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ തുടര്‍ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ കെപിസിസി കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കി. ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറാണ് കുട്ടികള്‍ക്ക് സഹായധനം കൈമാറിയത്. അതേസമയം, ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസ് വീഴ്ച പരിശോധിക്കാന്‍ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com