ഒരു കോവിഡ് മരണം കൂടി; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Kerala

ഒരു കോവിഡ് മരണം കൂടി; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്

News Desk

News Desk

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന മലപ്പുറം കടമ്പോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം 294 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

Anweshanam
www.anweshanam.com