രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്

ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനംഹൈക്കോടതി ശരിവെച്ചു
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്

കൊച്ചി: കേരള കോണ്‍ഗ്രസ്(എം) തര്‍ക്കത്തില്‍ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്ത് പി ജെ ജോസഫ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബഞ്ചാണ് വിധിപറഞ്ഞത്.

also read രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

പി ജെ ജോസഫിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രണ്ടില ചിഹ്നം ഉപയോഗിക്കുന്നതില്‍ താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയും, ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്‌ത ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ‌്തിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്, ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിയാണ് എന്നതാണ്.

also read കേരള കോൺ​ഗ്രസിന് ചെണ്ടയും, മാണി വിഭാഗത്തിന് ടേബിൾ ഫാനും; രണ്ടില ആർക്കുമില്ല

അതേസമയം, ഹൈക്കോടതിയിലെ കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് 'ചെണ്ട'യും ജോസ് വിഭാഗത്തിന് 'ടേബിള്‍ ഫാനും' ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത്.

പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. പാലായിലെ തോല്‍വിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്ന് ജോസ് കെ മാണി പ്രതികരിക്കുകയും ചെയ‌്തിരുന്നു.

കെ. എം മാണിയുടെ മരണശേഷമുളള കേരള കോണ്‍​ഗ്രസ് കലഹത്തില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഇരു വിഭാ​ഗവും രം​ഗത്തുണ്ടായിരുന്നു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് രണ്ടില അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com