കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത

മാഹിയിലും കേരളത്തിലും നവംബര്‍ ഒന്നാം തിയ്യതി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസമാണ് മഴയ്ക്കു സാധ്യതയുള്ളത്.

കേരളത്തിനു പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവയാണ് മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. തമിഴ്‌നാട്, ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത- കാലാവസ്ഥാവകുപ്പിന്റെ ട്വീറ്റില്‍പറയുന്നു.

ഒക്ടോബര്‍ 30 നവംബര്‍ 1, നവംബര്‍ 2 തിയ്യതികളിലും ഇതാവര്‍ത്തിക്കാം. മാഹിയിലും കേരളത്തിലും നവംബര്‍ ഒന്നാം തിയ്യതി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും നവംബര്‍ രണ്ടാം തിയ്യതി മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം വടക്ക്, മധ്യ, കിഴക്ക്, പടിഞ്ഞാറ് ഇന്ത്യയില്‍ വരണ്ട കാലാവസ്ഥയായിരിക്കുകയും ചെയ്യും.

Related Stories

Anweshanam
www.anweshanam.com