ജമ്മു കാശ്​മീരിൽ യുവമോർച്ച നേതാവിനെ വെടിവെച്ച്​ കൊന്നു

നിരവധി ബിജെപി നേതാക്കളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി കശ്​മീരിൽ കൊല്ലപ്പെട്ടത്
ജമ്മു കാശ്​മീരിൽ യുവമോർച്ച നേതാവിനെ വെടിവെച്ച്​ കൊന്നു

ശ്രീനഗർ: ജമ്മു കാശ്​മീരിൽ യുവമോർച്ച നേതാവിനെ വെടിവെച്ച്​ കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറി ഫിദ ഹുസൈനാണ്​ മരിച്ചത്​. കുൽഗാം ജില്ലയിലെ ​വൈ.കെ പോര ഏരിയയിലാണ്​ സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു.

ബിജെപി ​മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മൻസൂർ ഭട്ടിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബി.ജെ.പി ​പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്​​.

നിരവധി ബിജെപി നേതാക്കളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി കശ്​മീരിൽ കൊല്ലപ്പെട്ടത്​. ജൂലൈയിൽ ബിജെപി നേതാവ്​ ശൈഖ്​ വസീം ബാരിയും രണ്ട്​ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com