പ​ഞ്ചാ​ബി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫ​രീ​ദ്‌​കോ​ട്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആയ ഗു​ര്‍​ലാ​ല്‍ സിം​ഗ് ബു​ള്ള​ര്‍ (34) ആ​ണ് മ​രി​ച്ച​ത്
പ​ഞ്ചാ​ബി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫ​രീ​ദ്‌​കോ​ട്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആയ ഗു​ര്‍​ലാ​ല്‍ സിം​ഗ് ബു​ള്ള​ര്‍ (34) ആ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ​രീ​ദ് കോ​ട്ടി​ലെ ജൂ​ബി​ലി ചൗ​ക്കി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ നേ​താ​വി​നെ നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ പ​ത്ത് ത​വ​ണ ബു​ള്ള​ര്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com