'നിങ്ങള്‍ക്ക് ഒരുപാടുണ്ട് അഭിമാനിക്കാന്‍': ഇന്ത്യയോട് നെതന്യാഹു

'നിങ്ങള്‍ക്ക് ഒരുപാടുണ്ട് അഭിമാനിക്കാന്‍': ഇന്ത്യയോട് നെതന്യാഹു

സ്വാതന്ത്ര്യദിനാശംസകളുമായി ഇസ്രായേല്‍ പ്രധാനമന്ത്രി.

ജറുസലേം: ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും ആശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒരുപാടുണ്ടെന്നാണ് നെതന്യാഹു ട്വീറ്റ് ചെയ്തത്.

''എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അഭിമാനിക്കാന്‍ നിങ്ങള്‍ക്ക് ഒരുപാടുണ്ട്" എന്ന വാചകമാണ് മോദിയോടൊപ്പമുള്ള ചിത്രം സഹിതം അദ്ദേഹം പങ്കുവച്ചത്.

രാജ്യത്തിന്‍റെ 74ാം സ്വാതന്ത്ര്യ ദിനമായ ഇന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്.

Last updated

Anweshanam
www.anweshanam.com